

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ഫോട്ടോസും വീഡിയോയുമെല്ലാം മോഹന്‍ലാലിന്റെയും ടീമിന്റെ യൂറോപ്യന്‍ സ്റ്റേജ് ഷോസിന്റെയായിരുന്നു. ഇപ്പോഴിതാ അയര്‍ലന്റ് മന്ത്രി മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന്റെ ഫോട്ടോസുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സ്‌റ്റേജ് ഷോയിന്റെ ഭാഗമായി അയര്‍ലന്റിലെത്തിയപ്പോഴാണ് മോഹന്‍ലാലുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
'അയര്‍ലന്‍ഡില്‍ എത്തിയ മോഹന്‍ലാലിനെ കണ്ടതില്‍ സന്തോഷമുണ്ട്. അയര്‍ലണ്ടിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവെച്ചു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം നമ്മുടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥയ്ക്കും നല്‍കുന്ന സംഭാവനകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.' ജാക്ക് ചേംബേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
യൂറോപ്യന്‍ പര്യടനത്തില്‍ നടത്തുന്ന സ്റ്റേജ് ഷോകളില്‍ മോഹന്‍ലാല്‍ കെ.എസ്. ചിത്രയ്‌ക്കൊപ്പം പാട്ടുപാടുന്നതും യുവതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതുമുള്‍പ്പെടെയുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. ചിത്രയ്ക്ക് പുറമേ, സാനിയ അയ്യപ്പന്‍, സ്വാസിക, ജീവ ജോസഫ്, റംസാന്‍ മുഹമ്മദ് എന്നിവരും മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു.
മോഹന്‍ലാലിന്റെ പാട്ടിനെയും നൃത്തത്തേയും പ്രശംസിച്ച് ഒട്ടേറെ ആരാധകരെത്തിയിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ചിത്ര പാടിയ പാട്ടുകള്‍ ഉള്‍പ്പെടുത്തി 14 മിനിറ്റോളം നീണ്ട ഒറ്റ സെഗ്മെന്റിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
Content Highlights: Irish minister shares picture with Mohanlal. Mohanlal and team arrived in Ireland as part of their stage shows on their European tour.