

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കേസ്. പള്ളിക്കര സ്വദേശി അബ്ദുള്‍ അഹാദിന്റെ പരാതിയിലാണ് കേസെടുത്തത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി അബ്ദുള്‍ അഹാദിനെ ഖാദര്‍ കരിപ്പൊടിയും സംഘവും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. കാസര്‍കോട് ടൗണ്‍ പൊലീസ് ഖാദര്‍ കരിപ്പൊടി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Content Highlights: case has been registered against social media influencer Khader Karippodi