

പല സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെയും സംഗീത സംവിധായകര്‍ ഇവരായിരുന്നോ എന്ന് സമൂഹം തിരിച്ചറിയുന്നത് പലപ്പോഴും അവരുടെ മരണശേഷമാണ്. അത്തരത്തില്‍ സിനിമ ലോകത്തില്‍ തിരിച്ചറിയാതെപോയ ഒരു സംഗീത സംവിധായകനായിരുന്നു ഈ അടുത്ത് അന്തരിച്ചുപോയ സജി റാം. ഏതൊരു സംഗീത പ്രേമിയുടെയും ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ഗാനമായിരുന്നു കങ്കാരുവിലെ യേശുദാസ് ആലപിച്ച "ആരാരീ രാരി രാരോ” എന്ന താരാട്ട് പാട്ട്.
പൃഥ്വിരാജ്, ജയസൂര്യ, കാവ്യാമാധവന്‍ എന്നിവര്‍ ഒന്നിച്ച ഹിറ്റ് ചിത്രമായ കങ്കാരുവിലെ ഈ ഗാനത്തിന് സംഗീതം നല്‍കിയത് സജി റാം ആയിരുന്നു എന്ന് നമ്മള്‍ പലരും അറിയുന്നത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. കൂടാതെ അദ്ദേഹം സംഗീതം നല്‍കിയ ചിത്രങ്ങളായിരുന്നു ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായി എത്തിയ സൂത്രക്കാരന്‍, ആനമയില്‍ ഒട്ടകം, ആദിമധ്യാന്തം തുടങ്ങിയവ.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇളയ മകനും സംഗീത സംവിധായകനുമായ മിഥുന്‍ സജി റാം, തന്റെ പിതാവിന് ട്രിബൂട്ട് നല്‍കികൊണ്ട് "അപ്പ" എന്ന്

പേരിട്ടിരിക്കുന്ന ഒരു മ്യൂസിക്കല്‍ ലിറിക്കല്‍ വീഡിയോ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടി കഴിഞ്ഞു. അഭി ബര്‍ണ്ണബാസിന്റെ വരികള്‍ക്ക് മിഥുന്‍ സജി റാം തന്നെയാണ് സംഗീതവും, പ്രോഗ്രാമിങ്ങും മറ്റും ചെയ്തിരിക്കുന്നത്. മിഥുനും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ മിലന്‍ ജൂനിയറും ആലപിച്ച ഗാനത്തിനൊപ്പം, സജി റാമിന്റെ എ ഐ ജനറേറ്റഡ് ശബ്ദവും കൂട്ടിച്ചേര്‍ത്താണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വില്ലജ് വിന്‍ഡ് അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ എഡിറ്റിംഗ് അനീഷ് സ്വാതിയും, സംഗീതത്തിന് മേല്‍നോട്ടം വഹിച്ചിരിക്കുന്നത് ആന്‍ഡ്രൂ മാത്യു നെലുവേലിയുമാണ്.
Content Highlights: Honouring the memory of late music director Saji Ramin, his son has released a heartfelt tribute song. Alongside the musical tribute, the makers also unveiled the official poster of Appa, drawing attention from music lovers and cinema audiences.