അടിപൊളിയായിട്ട് ഡാൻസ് ചെയ്യും, ഒരു സ്റ്റാർ ആറ്റിട്യൂഡ് ഇല്ലാത്ത ആളാണ് മമിത: ഐശ്വര്യ ലക്ഷ്മി

'വരുന്നു ജോലി ചെയ്യുന്നു, പോകുന്നു അതാണ് മമിത. ഒരു സ്റ്റാർ ആറ്റിട്യൂഡ് ഇല്ലാത്ത ആളാണ്'

അടിപൊളിയായിട്ട് ഡാൻസ് ചെയ്യും, ഒരു സ്റ്റാർ ആറ്റിട്യൂഡ് ഇല്ലാത്ത ആളാണ് മമിത: ഐശ്വര്യ ലക്ഷ്മി
dot image

മലയാളത്തിനൊപ്പം ഇപ്പോൾ തമിഴിലും കത്തിക്കയറുകയാണ് മമിത ബൈജു. സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ഉൾപ്പെടെ വമ്പൻ സിനിമകൾ ആണ് നടിയുടേതായി ഇനി പുറത്തുറങ്ങാനുള്ളത്. ഇപ്പോഴിതാ തമിഴിലെ മമിതയുടെ വളർച്ചയെക്കുറിച്ച് മനസുതുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തന്റെ ഏറ്റവും പുതിയ സിനിമയായ ഗാട്ട ഗുസ്തി 2 വിന്റെ പ്രൊമോഷനിടെ റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

'ഭയങ്കര സന്തോഷമുണ്ട്. നമ്മുടെ കുട്ടി എന്നൊരു ഫീലിംഗ് ഉണ്ട്. ഇപ്പോൾ റിലീസായ സൂര്യ സാറിന്റെ പടത്തിലെ പാട്ട് ഞാൻ കണ്ടു. അടിപൊളിയായിട്ടാണ് മമിത ഡാൻസ് ചെയ്യുന്നത്. വളരെ കുറച്ച പേർക്ക് മാത്രമേ ഇത്രയും നല്ല അവസരങ്ങൾ കിട്ടുകയുള്ളൂ. ആ അവസരങ്ങളെ നന്നായി ഉപയോഗിക്കാൻ കഴിയുന്നവണ്ണം കഴിവും ഉള്ള കുട്ടിയാണ്. വരുന്നു ജോലി ചെയ്യുന്നു, പോകുന്നു അതാണ് മമിത. ഒരു സ്റ്റാർ ആറ്റിട്യൂഡ് ഇല്ലാത്ത ആളാണ് മമിത അതെനിക്ക് ഭയങ്കര ഇഷ്ടമാണ്', ഐശ്വര്യയുടെ വാക്കുകൾ.

mamitha baiju

സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്.

സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസര്‍, പോസ്റ്ററുകള്‍ എന്നിവ നല്‍കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്.

Content Highlights: Aishwarya Lekshmi has heaped praise on fellow actor Mamitha Baiju, saying she is an amazing dancer and remains grounded despite her growing popularity. Her remarks have been well received by fans of both actors.

dot image
To advertise here,contact us
dot image