രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠനം ശിബിരം; കോണ്‍ഗ്രസില്‍ അമര്‍ഷം, വിശദീകരണം തേടി

സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെപിസിസി വിശദീകരണം തേടി

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠനം ശിബിരം; കോണ്‍ഗ്രസില്‍ അമര്‍ഷം, വിശദീകരണം തേടി
dot image

തിരുവനന്തപുരം: നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം നടത്തിയത് വിവാദത്തില്‍. കെപിസിസിയുടെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം ബിജെപിയ്ക്ക് ശിബിരം നടത്താന്‍ വിട്ടുനല്‍കിയതാണ് വിവാദമാകുന്നത്.


ഈ മാസം 27, 28 തീയതികളില്‍ നടന്ന പരുപാടിയില്‍ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍.

ദീനദയാല്‍ ഉപാധ്യായ പഠന ശിബിരത്തിന് ഓഡിറ്റോറിയം നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കടുത്ത അമർഷമാണ് ഉയരുന്നത്. സ്ഥാപനത്തിന്റെ ചുമതലക്കാരോട് കെപിസിസി വിശദീകരണം തേടി. എന്നാല്‍ രാഷ്ട്രയമോ മറ്റോ നോക്കാതെ വിവിധ സംഘടനകളുടെ പരിപാടികള്‍ക്കായി ഹാള്‍ വാടകയ്ക്ക് നല്‍കാറുണ്ടെന്നാണ് ഇവരുടെ വിശദീകരണം. സംഭവത്തില്‍ നപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

Content Highlights: The BJP's decision to organize a study camp at the Neyyar Rajiv Gandhi Institute has sparked controversy

dot image
To advertise here,contact us
dot image