സന്തോഷത്തിനിടെയിലും ദുഖം; വേദനയോടെ കോഡി ഗാക്‌പോ

ഗാക്‌പോയുടെയുടെയും പങ്കാളി നോവ വന്‍ഡര്‍ ബേയുടെയും ഗര്‍ഭസ്ഥ ശിശു അന്തരിച്ചു

സന്തോഷത്തിനിടെയിലും ദുഖം; വേദനയോടെ കോഡി ഗാക്‌പോ
dot image

ലോകകപ്പില്‍ കിരീട പ്രതീക്ഷയോടെ മുന്നേറുന്ന നെതര്‍ലന്‍ഡ്‌സ് ടീമിനെ ദുഖത്തിലാഴ്ത്തി ടീമംഗം കോഡി ഗാക്‌പോയുടെയും പങ്കാളിയും മോഡലുമായ നോവ വര്‍ഡന്‍ ബേയുടെയും ഗര്‍ഭസ്ഥ ശിശു അന്തരിച്ചു. നോവയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

ഒക്ടോബറില്‍ കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചിരിക്കെയാണ് കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചത്. തുന്നിയ തൊപ്പിയും ചെറു കമ്പിളിയുടെ മേല്‍ ഇരുവരുടെയും കൈകളുമുള്ള ചിത്രം പങ്കുവെച്ചാണ് സങ്കട വാര്‍ത്ത നോവ വെളിപ്പെടുത്തിയത്. 'വളരെ ബുട്ടിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. പിന്തുണയ്ക്ക് നന്ദി' -ഗാക്‌പോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെയാണ് നെതര്‍ലന്‍ഡ്‌സിന്റെ മത്സരം. ചൊവ്വാഴ്ച രാവിലെ 6.30നാണ് കളി. ഗ്രൂപ്പുഘട്ടത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച നെതര്‍ലന്‍ഡ്‌സ് പിന്നീട് സ്വീഡനെ ഒന്നിനെതിരെ അഞ്ചുഗോളിനും ടുണീഷ്യയെ ഒന്നിനെതിരെ മൂന്നുഗോളിനും തോല്‍പ്പിച്ചിരുന്നു. ലോകകപ്പില്‍ കിരീട ഫേവിററ്റുകളാണ് നെതര്‍ലന്‍ഡ്‌സ്.

content highlights: Sadness amidst joy; Cody Gakpo deeply heartbroken

dot image
To advertise here,contact us
dot image