

കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച വിജിയുടെ അമ്മ ജഗതമ്മ റിപ്പോര്‍ട്ടറിനോട്. 2017ലാണ് വിജിയുടെ വിവാഹം കഴിഞ്ഞതെന്നും ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടന്നതെന്നും ആറു മാസം വിജിയും നാരായണനും വീട്ടില്‍ ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.
പിന്നീട് കോതമംഗലത്തെ വാടക വീട്ടിലേക്ക് മാറുകയായിരുന്നു. വീട്ടുകാരുമായി പിന്നീട് അകല്‍ച്ചയിലായിരുന്നു. ഒരു പള്ളിയില്‍ സഹായിയായി നാരായണന്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നതായും വിജിയുടെ അമ്മ പറഞ്ഞു. പേരക്കുട്ടികളെ പോലും താന്‍ കണ്ടിട്ടില്ലെന്നും സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ലെന്നുമായിരുന്നു ജഗതമ്മ വിശദീകരിച്ചത്.
ഒരു കുടുംബത്തിലെ നാല് പേരെയാണ് മൂവാറ്റുപുഴയാറില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി നാരായണല്‍ ഭാര്യ വിജിമോള്‍ ഇവരുടെ പതിമൂന്നും എട്ടും വയസുള്ള മക്കള്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ അമ്മയുടെയും എട്ട് വയസുള്ള കുഞ്ഞിന്റെയും മൃതദേഹം വെള്ളിയാഴ്ചയും പിതാവ് നാരാണന്റെ മൃതദേഹം ഇന്നലെയുമാണ് ലഭിച്ചത്. പതിമൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കാഴ്ചാ പരിമിതിയുള്ള ആളാണ് വിജിമോള്‍.
കുടുംബം വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് വിവരം. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് ആരാധനാലയങ്ങളുടെയും മറ്റും സഹായത്തോടെയായിരുന്നു കഴിഞ്ഞത്. തുടർന്ന് പൊലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ച് നല്‍കിയിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: The mother of Viji, who died in Moovattupuzha, said the family had lost regular contact with her after marriage and had no knowledge of any financial difficulties she may have been facing. Her statement adds a personal perspective to the ongoing investigation into the circumstances surrounding the death.