

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശി യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസിക്ക് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 10,000 രൂപ കെഎസ്ആര്‍ടിസി സമ്മാനമായി നല്‍കും. ലോഗോ തയ്യാറാക്കുന്നത് സംബന്ധിച്ച് ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചു.
ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍-
ജൂണ്‍ 30നകം ലോഗോ [email protected] എന്ന മെയിലില്‍ അയക്കണം. സ്ത്രീകള്‍ക്കും ട്രാന്‍സ് വുമണ്‍സിനും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദര്‍ശിനി.
സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.
Content Highlights: KSRTC Invites Logo Designs for Priyadarshini Project Best Entry to Win ₹10,000