

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്ക് മുൻപ് ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിന് തൊട്ടുപിന്നാലെ മറ്റൊരു യുവ ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയും പര്യടനത്തിൽ നിന്ന് പുറത്തായതായി.
ഇടത് തുടയിലെ പേശികൾക്കേറ്റ പരിക്കാണ് 23 കാരനായ നിതീഷിന് വില്ലനായത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് നിതീഷിന് പരിക്കേറ്റത്. ഹാർദിക്കിന്‍റെ അഭാവം നികത്താൻ നിതീഷിന് സാധിക്കുമെന്ന് കരുതിയിരിക്കെയാണ് ടീമിന് ഈ അപ്രതീക്ഷിത പ്രഹരം ഏൽക്കുന്നത്.
നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി മുംബൈയുടെ യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെ ഇന്ത്യൻ ടീമിലേക്ക് എത്തിയേക്കും. അടുത്തിടെ ശ്രീലങ്കയിൽ നടന്ന എ-ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് സൂര്യൻഷ് പുറത്തെടുത്തത്.
പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് 120.49 സ്ട്രൈക്ക് റേറ്റിൽ 147 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. മീഡിയം പേസ് ബൗളിംഗിലൂടെ രണ്ട് വിക്കറ്റും സ്വന്തമാക്കി.
content highlights: nitish-kumar-reddy-ruled-out-ireland-england-tour-injury-hardik-pandya