കെപിസിസി അധ്യക്ഷപദവി; 'Ready To Quit At Any Time, ഹൈക്കമാൻഡ് വളരെ ആലോചിച്ച് തീരുമാനമെടുക്കും: സണ്ണി ജോസഫ്

ഹൈക്കമാൻഡ് വളരെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

കെപിസിസി അധ്യക്ഷപദവി; 'Ready To Quit At Any Time, ഹൈക്കമാൻഡ് വളരെ ആലോചിച്ച് തീരുമാനമെടുക്കും: സണ്ണി ജോസഫ്
dot image

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണെന്ന് മന്ത്രി സണ്ണി ജോസഫ്.
രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചു. മാറാന്‍ പറഞ്ഞാല്‍ അപ്പോള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു. 'Ready To Quit At Any Time' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കമാൻഡ് വളരെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു. ഉഷ്ണതരംഗമാണ് പ്രശ്‌നം. വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടതുണ്ട്. ഇതും പ്രതിസന്ധിയായി. ജലസംഭരണികളില്‍ വെള്ളം കുറവുണ്ട്. വൈദ്യുതി ലഭ്യതക്കുറവുമുണ്ട്. പ്രതീക്ഷിച്ച പ്രതിസന്ധിയല്ലെന്നും മന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിന്റെ വീഴ്ച്ച അല്ല. രാജ്യത്തോട്ടാകെ മഴ കുറവുണ്ട്. കേരളത്തിലും മഴ കുറവാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

വൈദ്യുത മീറ്റര്‍ മാറ്റുന്നത് ബന്ധപ്പെട്ട് അദാനിയുമായി കരാറില്‍ ചട്ട വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. അത് താന്‍ കഴിച്ചു നോക്കിയിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

അതേസമയം, കെപിസിസി പുന:സംഘടനാ വിവാദങ്ങൾക്കിടെ അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിത്താൻ എഐസിസി നേതൃത്വത്തിന് കത്തയച്ചു. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റിനെ തിരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രവർത്തന പാരമ്പര്യം കണക്കിലെടുക്കണമെന്നാണ് ഉണ്ണിത്താന്റെ ആവശ്യം.

ഇത്തവണയും ജാതി സമവാക്യം നോക്കിയാൽ ശക്തമായി എതിർക്കുമെന്ന് ഉണ്ണിത്താൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതിനിടെ, സണ്ണി ജോസഫിനെതിരെ കോട്ടയത്തും കോഴിക്കോട്ടും ഫ്ലക്സുകൾ ഉയർന്നു. എംപിയും എംഎൽഎയും മണ്ഡലം ഭരിക്കട്ടെയെന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെയാണെന്നും ബോർഡുകളിലുണ്ട്.

Content Highlights: Minister Sunny Joseph has stated that he is prepared to step down from the KPCC president post at any time

dot image
To advertise here,contact us
dot image