മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ PRD ഉദ്യോഗസ്ഥന് നിയമനമില്ല; പ്രതികാര നടപടിയെന്ന് ആരോപണം

ഇത് പ്രതികാര നടപടിയായാണ് സിപിഐഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്

മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ PRD ഉദ്യോഗസ്ഥന് നിയമനമില്ല; പ്രതികാര നടപടിയെന്ന് ആരോപണം
dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന പിആര്‍ഡി ഉദ്യോഗസ്ഥന് ഒരു മാസമായിട്ടും നിയമനം നല്‍കിയില്ല. ഇന്‍ഫര്‍മേഷന്‍ ഓഫീസറായ എ സി അഭിലാഷിനാണ് നിയമനം നല്‍കാത്തത്. ഇക്കഴിഞ്ഞ നാലാം തീയതി വനംവകുപ്പ് പിആര്‍ഒ ആക്കിയെങ്കിലും 5 ദിവസത്തിന് ശേഷം മാറ്റി. ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നാല് ഒഴിവുകള്‍ നിലനില്‍ക്കേയാണ് പ്രതികാര നടപടിയെന്നും ആരോപണമുണ്ട്.

ഇത് പ്രതികാര നടപടിയായാണ് സിപിഐഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ മാറുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വന്ന ഉദ്യോഗസ്ഥര്‍ക്ക് തിരികെ നിയമനം നല്‍കാറുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയതിന് പിന്നാലെ അഭിലാഷ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ മാതൃവകുപ്പിലേക്ക് തിരിച്ചുപോയി. ഇതിന് പിന്നാലെ അഭിലാഷിനെ വനംവകുപ്പിന്റെ പിആര്‍ഒ ആയി നിയമിച്ച് ഉത്തരവിറക്കി, അവിടെ സ്ഥാനമേറ്റതിന് ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ ആ പദവിയില്‍ മറ്റൊരാളെ നിയമിച്ചു. അതിന് ശേഷം അഭിലാഷിന് നിയമനങ്ങളൊന്നും നല്‍കിയില്ല.

ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പദവിയിലുള്ള നാല് ഒഴിവുകള്‍ ബാക്കി നില്‍ക്കേയാണ് ഈ നടപടി. ഒന്ന് ഡല്‍ഹിയിലെ കേരള ഹൗസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പദവിയാണ്. മറ്റ് മൂന്ന് ഒഴിവുകള്‍ തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിലാണ്. അതേസമയം അഭിലാഷിന്റെ നിയമനത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസം തന്നെ നിയമനം നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Content Highlights: A former PRD officer who served in the Chief Minister's Office has alleged that the denial of a new appointment was an act of retaliation. The claim has sparked discussion over the circumstances surrounding the appointment decision, with criticism directed at the authorities involved

dot image
To advertise here,contact us
dot image