

ആദ്യമത്സരത്തില്‍ പാകിസ്താനെയും രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ടി20 ക്രിക്കറ്റ് വനിതാ ലോകകപ്പിന്റെ മൂന്നാം മത്സരം ലക്ഷ്യമിട്ട് ഇറങ്ങുന്നു. പാകിസ്താനെ 64 റണ്‍സിനും നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിനുമാണ് ഇന്ത്യ കീഴടക്കിയത്. അവസാനം നടന്ന നെതര്‍ലന്‍ഡ്‌സിനെതിരായി കളിയില്‍ സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും അര്‍ധ സെഞ്ചുറിയോടെ തിളങ്ങിയിരുന്നു. ഇരുവരുടെയും ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരും ഇന്ത്യയുടെ പ്രതീക്ഷയേറ്റുന്നു. ശ്രീ ചരണിയുടെ ബൗളിങ് പ്രകടനവും ഇന്ത്യക്ക് കരുത്താണ്. കഴിഞ്ഞമത്സരത്തില്‍ നാലുവിക്കറ്റാണ് ചരണി നേടിയത്. ഷഫാലി മൂന്നുവിക്കറ്റും നന്ദിനി ശര്‍മ രണ്ടുവിക്കറ്റും വീഴ്ത്തിയിരുന്നു.
നിലവില്‍ ഗ്രൂപ്പ് എ-യില്‍ രണ്ടാമതാണ് ഇന്ത്യ. മൂന്നുമത്സരങ്ങളില്‍ ജയിച്ച ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. മികച്ച മാര്‍ജിനില്‍ ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് പോയിന്റ് ടേബിളില്‍ ഒന്നാമതെത്താം. ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ശേഷം ഇന്ത്യയുടെ മത്സരങ്ങള്‍. ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിലേക്ക് മുന്നേറാനാകും ഇന്ത്യയുടെ ലക്ഷ്യം.
ബി-ഗ്രൂപ്പില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, ശ്രീലങ്ക, അയര്‍ലന്‍ഡ് എന്നിവരാണുള്ളത്. മൂന്ന് കളി ജയിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്.
content highlights: South Africa ahead; India hunts for a third consecutive win in the Women's World Cup