

ഏറെ നാളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. കെ ജി എഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ഗീതു മോഹൻദാസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവെച്ചപ്പോഴും ഇപ്പോൾ പുതിയ റിലീസ് തീയതി നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. രണ്ട് വ്യത്യസത് ലുക്കിലുള്ള യഷിന്റെ കഥാപാത്രങ്ങളുമായാണ് പുതിയ പോസ്റ്റർ വന്നിരിക്കുന്നത്. ഫാദേഴ്‌സ് ഡേയിലാണ് പുതിയ റിലീസ് തീയതി ടോക്‌സിക് പ്രഖ്യാപിച്ചിരിക്കുന്നത്. ''Honour Thy Father' എന്ന ക്യാപ്ഷനാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
സിനിമാകോൺ 2026 വേദിയിൽ ചിത്രം അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണം ലഭിച്ചതിന്റെ പശ്ചാതലത്തിൽ ചിത്രത്തിന് കൂടുതൽ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ തുറന്നതായാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ തുടർന്നാണ് റിലീസ് മാറ്റിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം അതിന്റെ അർഹമായ വലിയ സ്‌കെയിലിൽ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിലീസ് പ്ലാൻ തയ്യാറാക്കുന്നതെന്ന് അണിയറ പ്രവർത്തകരും വ്യക്തമാക്കി.
Honour Thy Father...#Toxic In Cinemas Worldwide from 26-08-2026#ToxicTheMovie#ToxicOn26thAug@TheNameIsYash#Nayanthara @advani_kiara #TaraSutaria @humasqureshi @rukminitweets #GeetuMohandas @VishalMMishra #RajeevRavi #UjwalKulkarni #TPAbid #MohanBKere #SandeepSadashiva… pic.twitter.com/a3EH4ic4zo
— TOXIC (@Toxic_themovie) June 21, 2026
കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്‌സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ടീസറും ക്യാരക്ടർ പോസ്‌റ്റേഴ്‌സും നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: Yash-Geethu Mohandas movie Toxic release date out . The movie will hit theatres on August 28