'അമ്മയില്‍ നിന്ന് രാജിവെക്കുന്നു'; പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ച് ശ്വേത മേനോന്‍

പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന്‍

'അമ്മയില്‍ നിന്ന് രാജിവെക്കുന്നു'; പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ച് ശ്വേത മേനോന്‍
dot image

കൊച്ചി: അമ്മ അംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ശ്വേത മേനോന്‍. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവെച്ചെന്ന് ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത ആരോപിച്ചു. പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്വേത.

'പണ്ട് കുറച്ച് സ്ത്രീകള്‍ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാന്‍ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്ന് സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയിലെ കണക്കില്‍ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ചെറിയ സംഘടനയായത് കൊണ്ടാണ്. ഇന്ന് ഞാന്‍ അമ്മ അംഗമല്ല', ശ്വേത മേനോന്‍ പറഞ്ഞു.

Content Highlights: Swetha Menon has declared that she is resigning from her membership in AMMA, adding a dramatic turn to the developments within the Malayalam film actors' organization

dot image
To advertise here,contact us
dot image