വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയര്‍ മെഷീനില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

കാല്‍തെറ്റി ക്ലാരിഫയര്‍ ഉള്ളിലേക്ക് വീണതായിരിക്കാം എന്ന് പ്രാഥമിക നിഗമനം

വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയര്‍ മെഷീനില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം
dot image

തൃശ്ശൂര്‍: വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ കാടുകുറ്റി വൈന്തലയില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ ആണ് അപകടം നടന്നത്. മേലൂര്‍ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് ജോസഫിനെ കാണാനില്ലെന്നത് സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും നടത്തിയ തിരച്ചില്‍ ക്ലാരിഫയറിനുള്ളില്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മാള ഫയര്‍ എന്‍ട്രന്‍സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കാല്‍തെറ്റി ക്ലാരിഫയര്‍ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

Content Highlights: A Water Authority operator died after falling into a clarifier at a water treatment plant

dot image
To advertise here,contact us
dot image