കോഴിക്കോട് കുറ്റ്യാടിയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വടയം ചുണ്ടേമ്മല്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (16) ആണ് മരിച്ചത്

കോഴിക്കോട് കുറ്റ്യാടിയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
dot image

കോഴിക്കോട് : കുറ്റ്യാടിയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വടയം ചുണ്ടേമ്മല്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (16) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാല്‍നടയാത്രക്കാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

മുഹമ്മദ് ബൈക്കിന്റെ പിന്‍ സീറ്റിലായിരുന്നു ഇരുന്നത്. മുഹമ്മദിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന വ്യക്തിക്ക് കാര്യമായ പരിക്കുകളില്ല.

Content Highlight : Student dies in bike accident in Kuttiadi, Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us