'കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തിക വര്‍ധിപ്പിക്കും': ആരോഗ്യമന്ത്രി

കുടിവെള്ള പ്രശ്നത്തിനും ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി

'കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തിക വര്‍ധിപ്പിക്കും': ആരോഗ്യമന്ത്രി
dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തിക വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി 12 എംഎല്‍എമാര്‍ ആശുപത്രി വികസനത്തിന് ഫണ്ട് അനുവധിക്കുമെന്നും വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്നത്തിനും ഉടന്‍ പരിഹാരം ഉണ്ടാകും. ചില ഡിപ്പാട്ട്‌മെൻ്റുകളിൽ സീനിയര്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും പിഎസ്‌സി ഒഴിവുകള്‍ വേഗത്തില്‍ നികത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പഴയ ക്വഷാലിറ്റിയുടെ മേല്‍ക്കൂരയുടെ പിഡബ്ല്യുഡിയോ് നന്നാക്കന്‍ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. വെര്‍ച്ചല്‍ ഓട്ടോപ്‌സി പദ്ധതിക്ക് 30 , 40 കോടി വരും ഫണ്ട് കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: The Health Minister announced that Nursing Officer posts at Kozhikode Medical College will be increased.

dot image
To advertise here,contact us
dot image