അതേ വിഎഫ്എക്സ്, അതേ ഫൈറ്റ്, ധുരന്ദറിനെ കണ്ട് പഠിക്കൂ; റിലീസിന് പിന്നാലെ 'ആൽഫ' ടീസറിന് വിമർശനം

ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ടായിട്ടും ടീസറിൽ ശർവരിയെ ഒഴിവാക്കി ആലിയയെ മാത്രം കാണിച്ചതിലും ചിലർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്

അതേ വിഎഫ്എക്സ്, അതേ ഫൈറ്റ്, ധുരന്ദറിനെ കണ്ട് പഠിക്കൂ; റിലീസിന് പിന്നാലെ 'ആൽഫ' ടീസറിന് വിമർശനം
dot image

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആല്‍ഫ. ഈ സീരിസിലെ ആദ്യ ഫീമെയിൽ ലീഡ് സ്പൈ ചിത്രമാണ് 'ആൽഫ'. ആലിയ ഭട്ട്, ശർവരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ടീസർ പുറത്തുവന്നിരിക്കുകയാണ്.

Also Read:

ഈ സ്പൈ സീരിസിലെ മറ്റു സിനിമകളെപോലെ ആക്ഷൻ ചിത്രമാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. എന്നാൽ റിലീസിന് പിന്നാലെ വ്യാപക വിമർശനമാണ് ടീസറിന് ലഭിക്കുന്നത്. ധുരന്ദർ എന്ന ഹിറ്റ് സ്പൈ ചിത്രം ബോളിവുഡിൽ തരംഗം ഉണ്ടാക്കിയതിന് ശേഷവും യാഷ് രാജിന്റെ ആവർത്തനവിരസത തോന്നിക്കുന്ന സിനിമകൾ എങ്ങനെയാണ് കണ്ടിരിക്കുന്നത് എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. ഈ യൂണിവേഴ്സിലെ മറ്റു സിനിമകൾക്ക് സമാനമായ സ്റ്റൈൽ ആണ് ആൽഫയിലും എന്നാണ് മറ്റു കമന്റുകൾ. ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ടായിട്ടും ടീസറിൽ ശർവരിയെ ഒഴിവാക്കി ആലിയയെ മാത്രം കാണിച്ചതിലും ചിലർ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കാമിയോ വേഷത്തിൽ ഹൃത്വിക്ക് റോഷനെത്തുമെന്നും റിപ്പോർട്ടുണ്ട്.

Also Read:

ചിത്രം ജൂലൈ മൂന്നിന് പുറത്തിറങ്ങും. സ്പെെ യൂണിവേഴ്സിലെ ഷാരൂഖ് ഖാന്‍റെ പത്താനും സല്‍മാന്‍ ഖാന്‍റെ ടെെഗറും ആല്‍ഫയുടെ അവസാനരംഗങ്ങളില്‍ കടന്നുവന്നേക്കാം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.'ദി റെയിൽവേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3' , 'പത്താൻ', 'വാർ' എന്നിവയാണ് ഈ യൂണിവേഴ്സിൽ ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ. ഹൃത്വികിനെ നായകനാക്കി ഒരുങ്ങിയ വാറിന്റെ രണ്ടാം ഭാഗമായ 'വാർ 2' ആണ് ഈ യൂണിവേഴ്സിൽ അവസാനം പുറത്തുവന്ന ചിത്രം.

Content Highlights: The teaser of Alpha, starring Alia Bhatt, has sparked mixed reactions on social media. While fans praised the scale of the project, a section of viewers criticized the VFX and action choreography, drawing comparisons with Dhurandhar and arguing that the latter handled similar elements more effectively.

dot image
To advertise here,contact us
dot image