

പത്തനംതിട്ട: റാന്നിയില്‍ ആള്‍ക്കൂട്ട ആക്രമണം. നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന് ആരോപിച്ച് മധ്യവയസ്‌കനെയാണ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം. മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനമേറ്റ ആള്‍ക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മര്‍ദ്ദനമേറ്റത്. പൊലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Middle-aged man attacked by mob in Pathanamthitta accusing displaying nudity