DYFIയുടെ ഫുട്‌ബോള്‍ വിളംബര ജാഥ പൊലീസ് തടഞ്ഞുവെന്ന് പരാതി; പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം

ജാഥ സംഘടിപ്പിക്കുന്ന കാര്യം കായംകുളം ഡിവൈഎസ്പിയെ കാര്യം അറിയിച്ചിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്

DYFIയുടെ ഫുട്‌ബോള്‍ വിളംബര ജാഥ പൊലീസ് തടഞ്ഞുവെന്ന് പരാതി; പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കം
dot image

ആലപ്പുഴ: ഡിവൈഎഫ്‌ഐയുടെ ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ജാഥ പൊലീസ് തടഞ്ഞുവെന്ന് പരാതി. മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞാണ് ഡിവൈഎഫ്‌ഐ ജാഥയ്ക്ക് കുറുകെ പൊലീസ് ജീപ്പ് വട്ടംവെച്ച് തടസ്സം സൃഷ്ടിച്ചത്. ആലപ്പുഴ ഹരിപ്പാട് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സുരേഷും ഹരിപ്പാട് എസ്‌ഐ ബാബുജിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഈ രീതി തുടര്‍ന്നാല്‍ രമേശ് ചെന്നിത്തലയെ വഴിയില്‍ തടയുമെന്ന് സുരേഷ് പറഞ്ഞു.

ജാഥ സംഘടിപ്പിക്കുന്ന കാര്യം കായംകുളം ഡിവൈഎസ്പിയെ അറിയിച്ചിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. അനുമതിയില്ലാത്ത ജാഥ ഇവിടെ നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും സുരേഷ് പറയുന്നു.

'സമാധാനപരമായ പരിപാടിയായിരുന്നു. ഹരിപ്പാട് ബ്ലോക്കിന്റെ വിളംബര ജാഥയുടെ ഉദ്ഘാടകന്‍ ആണ് ഞാന്‍. സിവില്‍ ഡ്രസ്സിലാണ് എസ്‌ഐ എത്തിയത്. അനൗണ്‍സ്‌മെന്റ് വാഹനം പിടിച്ചെടുക്കുമെന്ന് പറഞ്ഞു. സംഘര്‍ഷത്തിലേക്ക് പോകുന്നതിന് മുമ്പ് ജാഥ അവസാനിപ്പിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെയാണ് പൊലീസ് പെരുമാറുന്നത്. പ്രതിഷേധ ധര്‍ണ്ണ തടസ്സം സൃഷ്ടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു', സുരേഷ് പറഞ്ഞു. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളാണ് ഫുട്‌ബോള്‍ വിളംബര ജാഥ സംഘടിപ്പിക്കുന്നത്.

Content Highlights: DYFI Alleges Police Blocked Football Publicity Rally at Haripad

dot image
To advertise here,contact us
dot image