അടിയുറച്ച കോൺഗ്രസുകാരൻ; സലിം കുമാറിന്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമയ്ക്കും തീരാനഷ്ടം: മന്ത്രി കെ മുരളീധരൻ

കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുകാരനായിരുന്നു സലിം കുമാറെന്നും കെ മുരളീധരൻ

അടിയുറച്ച കോൺഗ്രസുകാരൻ; സലിം കുമാറിന്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമയ്ക്കും തീരാനഷ്ടം: മന്ത്രി കെ മുരളീധരൻ
dot image

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി കെ മുരളീധരന്‍. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സലിം കുമാറെന്നും അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമയ്ക്കും തീരാനഷ്ടമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഹാസ്യ നടനായി എത്തി മലയാള സിനിമാ ലോകം കീഴടക്കിയ ആളാണ് സലിം കുമാര്‍. കോണ്‍ഗ്രസുകാരന്‍ എന്ന പേരില്‍ അവസരം നിഷേധിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുകാരനായിരുന്നു സലിം കുമാര്‍. യുഡിഎഫ് ഭരിച്ച സമയത്തൊന്നും ഒരു ആനുകൂല്യത്തിനും സലിം കുമാര്‍ തങ്ങളെ സമീപിച്ചിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ വിളിക്കാതെ തന്നെ പ്രചാരണ രംഗത്ത് എത്തുമായിരുന്നു. അത്രയും നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനെ കണ്ടെത്തുക പ്രയാസമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also Read:

അതേസമയം, സലിം കുമാറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം നടക്കുക. പൊലീസ് ബ്യൂഗിള്‍ സല്യൂട്ട് നല്‍കും. മരിക്കുമ്പോള്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരില്‍ എത്തി അന്തിമോപചാരമര്‍പ്പിക്കും. എട്ട് മണിയോടെ അമൃത ആശുപത്രിയില്‍ നിന്ന് സലിം കുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

Content Highlights- Minister K Muraleedharan expressed condolences on the death of actor Salim Kumar

dot image
To advertise here,contact us
dot image