

പലക്കാട്: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയ ഫോട്ടോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണിയംപുറം രാജനെ പ്രതിച്ചേർത്താണ് പൊലീസ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ കെ ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം 29നാണ് പരാതിയിൽ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടിത്. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞാഴ്ച മുഖ്യമന്ത്രിയെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പാണ് നടപടി എടുത്തത്. ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയാണ് നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ അധ്യാപകനെതിരെ നേരത്തെ കേസെടുത്തിരുന്നു.
വി ഡി സതീശനെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിന് കെഎസ്ആർടിസി ഡ്രൈവർക്കും സസ്പെൻഷൻ കിട്ടിയിരുന്നു. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ് സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന വിധം മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിച്ചത്.
Content Highlights: Police have registered a case against an Ottapalam native for allegedly circulating a defamatory photo of VD Satheesan on social media.