

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വി മുരളീധരന്‍ എംഎല്‍എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ മുന്‍മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ കയ്യില്‍ മിഠായി നല്‍കാതെ കവറില്‍ നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുത്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ രൂപക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇതിലാണ് ഇപ്പോള്‍ വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാമായിരുന്നുവെന്നും മുരളീധരന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ പറഞ്ഞു. മാടമ്പിമാരെ പോലെ പെരുമാറി. കേരളത്തെ നാണം കെടുത്തുന്ന പെരുമാറ്റമാണിത്. രാഷ്ട്രീയം നോക്കിയല്ല, ദൃശ്യം കണ്ടപ്പോളുള്ള വേദനയില്‍ പറയുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി എ തുളസിയെയും വീഡിയോയിൽ കാണാം. മിഠായി ആ കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുത്താൽ എന്തായിരുന്നു പ്രശ്നം എന്നുതുടങ്ങി നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.
Content Highlights: V Sivankutty Criticises V Muraleedharan Over Sweets Distribution at Tribal School Reopening Event