കൗതുകം അൽപം കൂടിപ്പോയി;മേൽപ്പാലത്തിന്റെ ഗർഡറിലിറങ്ങി നോക്കി,തിരികെ കയറാനാകാതെ വയോധികൻ,നാട്ടുകാർ രക്ഷപ്പെടുത്തി

ഇന്ന് രാവിലെയായിരുന്നു സംഭവം

കൗതുകം അൽപം കൂടിപ്പോയി;മേൽപ്പാലത്തിന്റെ ഗർഡറിലിറങ്ങി നോക്കി,തിരികെ കയറാനാകാതെ വയോധികൻ,നാട്ടുകാർ രക്ഷപ്പെടുത്തി
dot image

പാലക്കാട്: മേല്‍പ്പാലത്തിന്റെ ഗര്‍ഡറില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേല്‍പ്പാലത്തിന്റെ ഗര്‍ഡറിലാണ് പ്രദേശവാസിയായ രാമചന്ദ്രന്‍ കുടുങ്ങിപ്പോയത്. ഇന്ന് രാവിലെയാണ് സംഭവം. സ്ഥിരമായി പ്രഭാത സവാരിക്കിറങ്ങുന്ന രാമചന്ദ്രന്‍ ഗര്‍ഡറുകള്‍ക്കിടയിലേക്ക് ഇറങ്ങി നോക്കുകയായിരുന്നു. പിന്നീട് തിരികെ കയറാനായില്ല. തുടർന്ന് നാട്ടുകാർ കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. രാമചന്ദ്രന് പരിക്കുകളൊന്നുമില്ല.

Content Highlights: Elderly Man Trapped on Flyover Girder Rescued by Local Residents at Palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us