ഭാവന എന്റെ പ്രിയപ്പെട്ട കുട്ടി, മലയാള സിനിമാ ലോകം അവളെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു: കമല്‍

ഇടപ്പള്ളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഭാവന എന്റെ പ്രിയപ്പെട്ട കുട്ടി, മലയാള സിനിമാ ലോകം അവളെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു: കമല്‍
dot image

കൊച്ചി: ഭാവന തന്റെ പ്രിയപ്പെട്ട കുട്ടിയാണെന്ന് സംവിധായകന്‍ കമല്‍. മലയാള സിനിമാ ലോകം ഭാവനയെ കുഴിച്ചുമൂടാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവള്‍ കടന്നുവന്ന വഴി ഫിനിക്‌സ് പക്ഷിയെ പോലെയാണെന്നും ചാരത്തില്‍ നിന്ന് ഉയര്‍ന്നുവരുക എന്നത് വലിയ മനക്കരുത്താണെന്നും കമൽ പറഞ്ഞു.

'എന്റെ മകളുടെ സ്ഥാനത്താണ് ഭാവനയെ കാണുന്നത്. അവള്‍ കടന്നു പോയ വഴി. ഫീനിക്‌സ് പക്ഷിയെന്നാല്‍ വലിയ അര്‍ത്ഥങ്ങളുണ്ട്. മലയാള സിനിമ കുഴിച്ചുമൂടാന്‍ ശ്രമിച്ചപ്പോഴും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് വരികയെന്നത് വലിയ മനക്കരുത്താണ്', കമല്‍ പറഞ്ഞു.

'നമ്മള്‍ സിനിമയിലെ പരിമളത്തെ ഓര്‍ക്കുന്നു. ഞാന്‍ ഭാവനയ്ക്ക് വലിയ സിനിമയിലൂടെ മികച്ച കഥാപാത്രത്തെയൊന്നും കൊടുത്തിട്ടില്ല. ഭാവനയുടെ സിനിമയ്ക്ക് തുടക്കമായെന്നെയുള്ളൂ. ഭാവന എന്റെ പ്രിയപ്പെട്ട കുട്ടിയാണ്', എന്നും കമൽ പറഞ്ഞു.

Content Highlights: Director Kamal has said that actress Bhavana is like his beloved daughter

dot image
To advertise here,contact us
dot image