സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റൺ ഡബിള്‍സ് കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന്

ഫൈനലില്‍ ഇന്തൊനീഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍ മുഹമ്മദ് ഷൊഹിബുല്‍ ഫിക്രി സഖ്യത്തെ തോല്‍പ്പിച്ചു

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റൺ ഡബിള്‍സ് കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന്
dot image

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റെങ്കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് പുരുഷ ഡബിള്‍സ് കിരീടം. രണ്ടുവര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ സാത്വിക്കും ചിരാഗും തങ്ങളുടെ കരിയറിലെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.

സിംഗപ്പൂര്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമാണ് നിലവില്‍ ലോക റാങ്കിങ്ങില്‍ നാലാമതുള്ള സാത്വിക്കും ചിരാഗും. ഫൈനലില്‍ ഇന്തൊനീഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍- മുഹമ്മദ് ഷൊഹിബുല്‍ ഫിക്രി സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ജേതാക്കളായത്. സ്‌കോര്‍: 18-21, 21-16, 21-16.


ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്. ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ കിം വോന്‍ ഹോ- സ്യു സ്യുങ് സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ കടന്നത്. 2024ലെ തായ്‌ലന്‍ഡ് ഓപ്പണിലാണ് സാത്വിക്കും ചിരാഗും ഒടുവില്‍ കിരീടം ചൂടിയത്. ഇതിനു ശേഷം വിവിധ ടൂര്‍ണമെന്റുകളിലായി നാലു തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായിരുന്നില്ല.

content higlights: Satwik-Chirag duo clinches Singapore Open Super 750 Badminton doubles title

dot image
To advertise here,contact us
dot image