

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശി അർജുന്റെ (23) നാല് അവയവങ്ങൾ ആണ് ദാനം ചെയ്യുന്നത്. ഹൃദയം, കരൾ, വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത്.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന 48 വയസുള്ള മലപ്പുറം സ്വദേശിക്കാണ് ഹൃദയം നൽകുന്നത്. കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും ഒരു വൃക്ക കണ്ണൂർ ആസ്റ്റർ മിംസിലേക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നൽകും. ഈ മാസം ഇരുപത്തിയെട്ടിനാണ് അർജുൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. തുടർന്ന് കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിലായിരുന്ന അർജുന് മസ്തിഷ്ക്ക മരണം സംഭവിക്കുകയായിരുന്നു.
Content Highlight : Organ Donation in Kerala Again; Arjun Gives New Lease of Life to Four Patients