നിയമസഭയിലെ ചട്ടലംഘനം: തെറ്റ് പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ആദ്യമായി സംഭവിച്ചതിനാൽ നടപടിയുണ്ടാകില്ലെന്ന് സ്പീക്കർ

നിയമസഭയിലെ ചട്ടലംഘനം: തെറ്റ് പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
dot image

തിരുവനന്തപുരം: നിയമസഭയിലെ ചട്ടലംഘനത്തിൽ തെറ്റ് പറ്റിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ഖേദം പ്രകടിപ്പിച്ച് ഡിജിപി സ്പീക്കർക്ക് വിശദീകരണം നൽകി. നടപടിക്രമങ്ങളിലെ ധാരണക്കുറവാണ് തെറ്റ് പറ്റാൻ കാരണമെന്നും ഡിജിപി വിശദീകരിച്ചിട്ടുണ്ട്. ആദ്യമായി സംഭവിച്ചതിനാൽ നടപടിയുണ്ടാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.

നയപ്രഖ്യാപന പ്രസം​ഗത്തിനായി എത്തിയ ഗവർണർ രാജേന്ദ്ര ആ‍ർലേക്കർക്ക് ഒപ്പം ഡിജിപി റവാഡ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചത് ചട്ടലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഡിജിപി സഭാതലത്തിൽ പ്രവേശിച്ചതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. ഡിജിപിയുടെ നടപടി ചട്ടലംഘനമാണെന്നും

പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഡിജിപി സഭയിലെത്തിയത് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണം. കീഴ്വഴക്കങ്ങളില്‍ ഇത്തരം സംഭവങ്ങളിലെന്നും ഇത് അറിയാതെ സംഭവിച്ചതാകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സ്പീക്കര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kerala DGP Ravada Chandrasekhar has admitted a mistake after entering the Legislative Assembly along with the Governor during the policy announcement speech, leading to opposition allegations of a serious rule violation and protocol breach. The incident has sparked political controversy in the Kerala Assembly

dot image
To advertise here,contact us
dot image