ശസ്ത്രക്രിയക്കിടെ കാൽ ഞരമ്പ് മുറിഞ്ഞ സംഭവം: പിഴവ് കണ്ടാൽ അപ്പോൾ തന്നെ നടപടി, ന്യായീകരിക്കില്ല: ആരോഗ്യമന്ത്രി

എവിടെ ചികിത്സാ പിഴവ് കണ്ടാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ശസ്ത്രക്രിയക്കിടെ കാൽ ഞരമ്പ് മുറിഞ്ഞ സംഭവം: പിഴവ് കണ്ടാൽ അപ്പോൾ തന്നെ നടപടി, ന്യായീകരിക്കില്ല: ആരോഗ്യമന്ത്രി
dot image

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. എവിടെ ചികിത്സാ പിഴവ് കണ്ടാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നിനെയും ന്യായീകരിക്കില്ല. പിഴവ് കണ്ടാല്‍ അപ്പോള്‍ തന്നെ നടപടി ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോര്‍ട്ടിലും ദേവസ്വം മന്ത്രി കൂടിയായ കെ മുരളീധരന്‍ പ്രതികരിച്ചു. പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ക്ഷേത്ര കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റേത് സ്വതന്ത്ര ബോഡിയാണെന്നും ദേവസ്വം വകുപ്പിന് കീഴില്‍ അല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടങ്ങിയതാണ് ആ ബോഡി. ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്. എങ്കില്‍പോലും ദേവന്റെ സ്വത്തുക്കള്‍ ഒരിടത്ത് പോലും നഷ്ടപ്പെടാന്‍ പാടില്ലെന്ന് ഗവണ്‍മെന്റിന് നിര്‍ബന്ധമുണ്ട്. ആഭ്യന്തരമന്ത്രി ക്ഷേത്ര ഭരണാധികാരികളോട് പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- The Kerala Health Minister said immediate action would be taken if negligence is confirmed in the incident where a patient’s leg nerve was reportedly cut during surgery

dot image
To advertise here,contact us
dot image