ED നായാട്ടിനെ ന്യായീകരിക്കുന്നില്ല; അന്വേഷണത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത്; വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

'ഇ ഡിയുടെ അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ അല്ല നേരിടേണ്ടത്. സത്യത്തെ ഭയമുണ്ട് എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്'

ED നായാട്ടിനെ ന്യായീകരിക്കുന്നില്ല; അന്വേഷണത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത്; വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍
dot image

തൃശ്ശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ അല്ല നേരിടേണ്ടതെന്ന് കവിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷനുമായ കെ സച്ചിദാനന്ദന്‍. സത്യത്തെ ഭയമുണ്ട് എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായതെന്നും സത്യം പുറത്തുവരട്ടെയെന്ന പ്രതികരണമായിരുന്നു വേണ്ടിയിരുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലുള്‍പ്പെടെ നടത്തിയ റെയ്ഡിന് പിന്നാലെ നടന്ന സിപിഐഎം അണികളുടെ അക്രമം സംബന്ധിച്ചായിരുന്നു പ്രതികരണം.

കേസിനെക്കുറിച്ച് നമുക്ക് ആര്‍ക്കും വ്യക്തമായി അറിയില്ല. ഇ ഡിയുടെ അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ അല്ല നേരിടേണ്ടത്. സത്യത്തെ ഭയമുണ്ട് എന്ന് തോന്നിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. സത്യം പുറത്തു വരട്ടെ എന്ന പ്രതികരണമായിരുന്നു വേണ്ടിയിരുന്നത്. ഇ ഡി യുടെ നായാട്ടിനെ ന്യായീകരിക്കുന്നില്ല. സൈബര്‍ ലോകത്ത് അസഹിഷ്ണുത ഉണ്ട്. അനീതികളെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നു. സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം സത്യം അറിയാതെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ കൂടിയാണെന്നും കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.അസഹിഷ്ണുത തുടര്‍ന്നാല്‍ കമ്മ്യൂണിസം നിലനില്‍ക്കില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് തെറ്റിയെന്നും സച്ചിദാനന്ദന്‍ സൂചിപ്പിച്ചു. കൂടുതല്‍ ഊര്‍ജ്ജസ്വലനായ ഒരാളെ കണ്ടെത്തേണ്ടിയിരുന്നു. മുഖ്യമന്ത്രി ആയ ആള്‍ തന്നെ പ്രതിപക്ഷ നേതാവാകും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല കമ്മ്യൂണിസ്റ്റ് ഭാവിയും ഉള്ള ആളായിരിക്കും പ്രതിപക്ഷ നേതാവ് ആകുമെന്ന് കരുതി. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പില്‍ തെറ്റുപറ്റി. അത് പതുക്കെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ടെന്നും കെ സച്ചിദാനന്ദന്‍ പറഞ്ഞു.

Content Highlights: Writer K Satchidanandan stated that Enforcement Directorate investigations should not be confronted through violence or protests, stressing the importance of democratic responses.

dot image
To advertise here,contact us
dot image