DK ശിവകുമാർ ക‍ർണാടക മുഖ്യമന്ത്രി, നിർദേശിച്ച് സിദ്ധരാമയ്യ; മന്ത്രിസഭയിൽ 3 ഉപമുഖ്യമന്ത്രിമാർ

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡി കെ ശിവകുമാറിൻ്റെ പേര് നിർദേശിച്ചത്

DK ശിവകുമാർ ക‍ർണാടക മുഖ്യമന്ത്രി, നിർദേശിച്ച് സിദ്ധരാമയ്യ; മന്ത്രിസഭയിൽ 3 ഉപമുഖ്യമന്ത്രിമാർ
dot image

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാത-ഭക്ഷണ സംഭാഷണത്തിന് ശേഷമാണ് തീരുമാനമായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഡി കെ ശിവകുമാറിൻ്റെ പേര് നിർദേശിച്ചത്. മന്ത്രി സഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. സിദ്ധരാമയ്യയുടെ വിശ്വസ്തർ ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് റിപ്പോർട്ട്. കെപിസിസി അധ്യക്ഷനെയും സിദ്ധരാമയ്യ തന്നെ നിർദേശിക്കാനാണ് സാധ്യത.

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ സിദ്ധരാമയ്യ ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തി രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെയ്ക്കുമെന്ന് അറിച്ചെങ്കിലും ഔദ്യേ​ഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സിദ്ധരാമയ്യ രാജിസമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ വിവരങ്ങൾ അനുസരിച്ച് സിദ്ധരാമയ്യ ​ഗവർണറെ കണാൻ തീരുമാനിച്ചിട്ടില്ല. ഡൽഹിയിലെ യോ​ഗത്തിന് ശേഷം ​ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത. ​

കഴിഞ്ഞ ദിവസം ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിദ്ധരാമയ്യ സ്‌ഥാനം ഒഴിയുന്നത്. സിദ്ധരാമയ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും ഉയർന്നത്. രണ്ടരവർഷം പിന്നിടുമ്പോൾ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു സംബന്ധിച്ച് തർക്കവും ഉടലെടുത്തു. തുടർന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

Content Highlights: Congress leader DK Shivakumar is set to become the next Karnataka Chief Minister after Siddaramaiah reportedly proposed the leadership change. The new cabinet may include three deputy chief ministers.

dot image
To advertise here,contact us
dot image