

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാട്ടാളൻ സൂപ്പർ ഹിറ്റാകുമെന്നാണ് പടം കണ്ടിറങ്ങിയവർ പറയുന്നത്. പെപ്പെയുടെ അഭിനയത്തിനും ആക്ഷനും കയ്യടികൾ കൂടുകയാണ്. സിനിമയുടെ ഫസ്റ്റ് ഹാഫിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാട്ടാളൻ തിയേറ്റർ തൂക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്ന് കാട്ടാളൻ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.
#Kattalan തിയേറ്റർ തൂക്കി പറത്തിയ 1st Half🔥☠️
— Anantha_vishnu (@Ananthuavj) May 28, 2026
ഈ അടുത്ത് ഒന്നും ഒരു പടത്തിന് ഇജ്ജാതി ഒരു മാസ്സ് 1st Half & Interval Block തരാൻ സാധിച്ചിട്ടില്ല👌🔥
Peak Satisfaction ആണ് 1st Half ൽ കിട്ടിയത്👌🔥🔥#AntonyVarghese My Man Peppe ഒന്നും പറയാനില്ല അന്യായ Star Material ഇജ്ജാതി… pic.twitter.com/yoLzkzBBku
ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽനിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.
#Kattalan First Half Looks Interesting 🔥👍
— Cinema For You (@U4Cinema) May 28, 2026
Ravi Basrur Literally Scene Thookki Parathal 😮💨❤️🔥#AntonyVarghese Action Blocks 👌⚡
All Eyes On Second Half!!pic.twitter.com/aCSeeeSUBl
മലയാളത്തിൽ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്ലൻഡിൽ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ- ഇന്ത്യൻ ലെവലിൽ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ. ആണ്.
Content Highlights:The first show response for Kattalan has been overwhelmingly positive, with social media flooded with reactions praising the film’s storytelling, performances, and technical brilliance. Early audience reactions suggest that the movie has delivered a strong theatrical experience, generating excitement among cinema lovers and fans alike. The film’s engaging narrative and impactful moments have already started creating strong word-of-mouth discussions online, boosting expectations for its box office performance.