വഖഫ് വിഷയത്തില്‍ വി ഡി സതീശന്‍ നടത്തിയത് നട്ടാല്‍ കുരുക്കാത്ത നുണ; എ എ റഹീം

അന്ന് വഖഫ് ബോര്‍ഡിലുണ്ടായിരുന്നതെല്ലാം യുഡിഎഫിന്റെ ആള്‍ക്കാരാണെന്നും റഹീം

വഖഫ് വിഷയത്തില്‍ വി ഡി സതീശന്‍ നടത്തിയത് നട്ടാല്‍ കുരുക്കാത്ത നുണ; എ എ റഹീം
dot image

തിരുവനന്തപുരം: വഖഫ് വിഷയത്തില്‍ പ്രതികരണവുമായി എ എ റഹീം എംപി. വി ഡി സതീശന്‍ നടത്തിയത് നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. '10 മിനിറ്റ് കൊണ്ട് വിഷയം മുഖ്യമന്ത്രി പരിഹരിക്കുമെന്നാണ് പറഞ്ഞത്. വഖഫ് രജിസ്റ്റര്‍ ആധികാരിക രേഖയാണ്. മുനമ്പം ഭൂമി വഖഫ് രജിസ്റ്റര്‍ ചെയ്തത് ഏത് സര്‍ക്കാരിന്റെ കാലത്താണ്?. 2019 മെയ് 20-നാണ് രജിസ്റ്റര്‍ ചെയ്തത്. അന്ന് വഖഫ് ബോര്‍ഡിലുണ്ടായിരുന്നതെല്ലാം യുഡിഎഫിന്റെ ആള്‍ക്കാരാണ്. റഷീദ് അലി തങ്ങള്‍ ആയിരുന്നു വഖഫ് ബോര്‍ഡിന്റെ അന്നത്തെ ചെയര്‍മാന്‍. കോണ്‍ഗ്രസിന്റെ ബോര്‍ഡ് ആണ് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തത്. ലീഗിന്റെ നേതാക്കളാണ് അന്നുണ്ടായിരുന്നത്', റഹീം കൂട്ടിച്ചേർത്തു.

ഉമീദ് പോര്‍ട്ടലില്‍ ഭൂമി പതുതായി രജിസ്റ്റര്‍ ചെയ്യുകയല്ല ഇപ്പോള്‍ ചെയ്തത്. അപ്‌ലോഡ് ചെയ്യുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നിയമനിര്‍മ്മാണ പ്രകാരമാണ് അത് ചെയ്തത്. ബോര്‍ഡ് ചെയ്തത് സാങ്കേതികപരമായിട്ടുള്ള കാര്യം മാത്രമാണ്. നിരുത്തരവാദപരമായി മുഖ്യമന്ത്രി സംസാരിക്കരുതെന്നും റഹീം പറഞ്ഞു.

വിഷയം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം. അല്ലാതെ മറ്റാരുടെയും പുറത്തു കൊണ്ട് പഴിചാരരുത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും മതസൗഹാർദം നിലനിർത്തുന്നതിന് വേണ്ടിയുള്ള തീരുമാനം തന്നെയാകും എൽഡിഎഫ് കൈക്കൊള്ളുകയെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

Content Highlights: AA Rahim MP criticised VD Satheesan over his remarks on the Waqf issue

dot image
To advertise here,contact us
dot image