പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ചത് രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവിരോധം, കസ്റ്റഡിയിലിരിക്കെ ഒരാൾ വിഷം കഴിച്ചു

പുനലൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി

പൊലീസുകാരൻ്റെ ബൈക്ക് കത്തിച്ചത് രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവിരോധം, കസ്റ്റഡിയിലിരിക്കെ ഒരാൾ വിഷം കഴിച്ചു
dot image

കൊല്ലം: അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചത് വ്യക്തി വിരോധത്താല്‍. സംഭവത്തില്‍ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലിരിക്കെ പ്രതികളിലൊരാള്‍ വിഷം കഴിച്ചു. ഇവരെ പുനലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ പുനലൂര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി.

ആറന്മുള സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം കത്തിച്ചത്. ബൈക്ക് കത്തിച്ചവരുടെ ഭീഷണി കത്തും വീടിന് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. വീടിന്റെ ഭിത്തിയില്‍ കരി ഓയിലും ഒഴിച്ചിരുന്നു. പുനലൂര്‍ എഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

'ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല, നീ സൂക്ഷിച്ചോ, നിന്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചുനാളുകള്‍ മാത്രം', എന്നാണ് കത്തില്‍ കുറിച്ചിരുന്നത്.

Content Highlights: Civil police officer's bike burned in Anchal over personal enmity

dot image
To advertise here,contact us
dot image