ഭരതനാട്യത്തിനെ ഇങ്ങനെ കൊല്ലരുതേ…, അഭിനയത്തിനൊപ്പം ഡാൻസും പഠിക്കൂ; അനന്യ പാണ്ഡെയുടെ ഡാൻസിന് വിമർശനം

ഭരതനാട്യ നർത്തകിയുടെ വേഷത്തിൽ എത്തുന്ന നടി വികലമായാണ് ചുവടുവയ്ക്കുന്നതെന്നാണ് പ്രധാന വിമർശനം

ഭരതനാട്യത്തിനെ ഇങ്ങനെ കൊല്ലരുതേ…, അഭിനയത്തിനൊപ്പം ഡാൻസും പഠിക്കൂ; അനന്യ പാണ്ഡെയുടെ ഡാൻസിന് വിമർശനം
dot image

അനന്യ പാണ്ഡേ, ലക്ഷ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സിനിമയാണ് ചാന്ദ് മേരാ ദിൽ. ഒരു റൊമാന്റിക് ഡ്രാമയായി പുറത്തുവന്ന സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമയിലെ അനന്യ പാണ്ഡെയുടെ ഒരു ഡാൻസ് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളുകൾക്ക് ഇരയായിരിക്കുന്നത്. അനന്യയുടെ കഥാപാത്രം ഭരതനാട്യം അവതരിപ്പിക്കുന്ന രംഗമാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്.

ഭരതനാട്യ നർത്തകിയുടെ വേഷത്തിൽ എത്തുന്ന നടി വികലമായാണ് ചുവടുവയ്ക്കുന്നതെന്നാണ് പ്രധാന വിമർശനം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭരതനാട്യം പോലൊരു നൃത്തരൂപത്തെ കളിയാക്കുന്നതാണ് ഈ രംഗമെന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. "അനന്യ, ഭരതനാട്യം 2000 വർഷത്തെ ചരിത്രത്തെ അതിജീവിച്ചതാണ്. നിങ്ങൾക്ക് നശിപ്പിക്കാൻ വേണ്ടിയല്ല അത് ഇത്രയും കാലം നിലനിന്നത്. നിങ്ങൾ റാംപുകളിൽ മാത്രം ഒതുങ്ങൂ, കഠിനപരിശീലനം നടത്തുന്നവർക്കായി ഈ പവിത്രമായ കലയെ വിട്ടുകൊടുക്കൂ," എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്.

വിവേക് സോണി സംവിധാനം ചെയ്ത 'ചാന്ദ് മേരാ ദിൽ' മെയ് 22നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ലക്ഷ്യയാണ് ചിത്രത്തിലെ നായകൻ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സോമൻ മിശ്ര, മരീഷ്കെ ഡിസൂസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തുഷാർ പരാഞ്ച്പെ, വിവേക് സോണി എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. നേരത്തെ ജാൻവി കപൂർ നായികയായി എത്തിയ പരം സുന്ദരി എന്ന സിനിമയ്ക്കും സമാനമായ ട്രോളുകൾ വന്നിരുന്നു. ലയാള ഭാഷയേയും കേരളീയ സംസ്കാരത്തേയും ചിത്രത്തിൽ അവതരിപ്പിച്ച വിധമാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയത്. സിനിമയിൽ ഒരു മലയാളി ആയി ആണ് ജാൻവി എത്തിയത്.

Content Highlights: Ananya Panday’s latest dance performance has sparked criticism online, with several viewers commenting on her Bharatanatyam-inspired moves and performance style. Social media users urged the actor to undergo proper dance training alongside acting.

dot image
To advertise here,contact us
dot image