രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കും; പിണറായി വിജയനെ കാണാന്‍ പോകും: വി ഡി സതീശന്‍

പുതുപ്പള്ളി ഹൗസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കും; പിണറായി വിജയനെ കാണാന്‍ പോകും: വി ഡി സതീശന്‍
dot image

കോട്ടയം: രമേശ് ചെന്നിത്തലയുമായി ഉറപ്പായും സംസാരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോകുമെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഹൗസിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് വി ഡി സതീശൻ ആവശ്യപ്പെട്ടു. 2006 മുതല്‍ 2011 വരെയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണ കാലം. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോള്‍ സഭയില്‍ അടിയന്തര പ്രമേയമങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി. മന്ത്രിയാകാത്തതതല്ല, ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാത്തത് ആണ് തന്റെ ജീവിതത്തിലെ വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു. അധികാരത്തിന്റെ പത്രാസിനിടയില്‍ പാവപ്പെട്ടവരെ മറക്കരുതെന്നാണ് തന്റെ തീരുമാനം. ചാണ്ടി ഉമ്മന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നത് കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിതാവിനോടുള്ള സ്‌നേഹം കാരണമാണ് വി ഡി സതീശന്‍ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. വി ഡി പറഞ്ഞ വാക്കുകളാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എഴുതിയത്. കേരളത്തെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹമാണ്.
ഉമ്മന്‍ ചാണ്ടിയെ പോലെ പ്രാപ്തനാണ് വി ഡിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Content Highlights: VD Satheesan says he will definitely talk to Ramesh Chennithala

dot image
To advertise here,contact us
dot image