'വിഡി മുഖ്യമന്ത്രിയായില്ലെങ്കിൽ കൈവശമുള്ള മുഴുവൻ ഖദർ ഷർട്ടുകളും കത്തിക്കും,പാർട്ടി പ്രവർത്തനം അവസാനിപ്പിക്കും'

നാളെ വി ഡി സതീശനെ കാണുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും അനീഷ് പറഞ്ഞു

'വിഡി മുഖ്യമന്ത്രിയായില്ലെങ്കിൽ കൈവശമുള്ള മുഴുവൻ ഖദർ ഷർട്ടുകളും കത്തിക്കും,പാർട്ടി പ്രവർത്തനം അവസാനിപ്പിക്കും'
dot image

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവിൻ്റെ പ്രഖ്യാപനം. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും കത്തിക്കുമെന്നാണ് നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി എം സി അനീഷിൻ്റെ പ്രഖ്യാപനം. ഉള്ള്യേരി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ഷർട്ടുകൾ കത്തിക്കുമെന്നാണ് അനീഷ് പറഞ്ഞത്. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടുപിന്നാലെ തന്നെ ഷർട്ടുകൾ കത്തിച്ച് പ്രതിഷേധിക്കുമെന്ന് അനീഷ് പറഞ്ഞു. പിന്നീട് രാഷ്ട്രീയ രംഗത്ത് ഉണ്ടാകില്ല. നാളെ വി ഡി സതീശനെ കാണുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും അനീഷ് പറഞ്ഞു. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മുൻ മെമ്പർ കൂടിയാണ് അനീഷ്.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തീരുമാനമായെന്നും പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഘകടകക്ഷികൾക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി ശക്തമായതോടെയായിരുന്നു നിർണായക യോഗം ചേർന്നതും തീരുമാനത്തിലെത്തിയതും.

Content Highlights: Congress block office bearer protests, demands VD Satheesan to be made CM

dot image
To advertise here,contact us
dot image