

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ഭവന പദ്ധതി പൂർത്തിയാക്കിയതിൽ മുസ്ലിംലീഗിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി. ദുരന്തം അതിജീവിച്ചവർക്ക് വീട് നിർമ്മിച്ച് നൽകിയതിലാണ് ബിനീഷ് കോടിയേരി അഭിനന്ദനം അറിച്ചത്. മനുഷ്യരെ ചേർത്തുപിടിക്കുന്ന ഏത് സത്കർമ്മത്തോടുമുള്ള ഐക്യദാർഢ്യം കമ്മ്യൂണിസ്റ്റുകാരന്റെ ശൈലിയാണെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം കൈവിട്ടുപോയ ജീവിതങ്ങളെ തിരികെപ്പിടിക്കാൻ കാണിച്ച വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ എന്നാണ് അദേഹം ഫേസ് ബുക്കിൽ കുറിച്ചത്.
ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നൽകിയ മുസ്ലിംലീഗിനെ അഭിനന്ദിച്ച ബിനീഷ് കോടിയേരി കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു. ലീഗിനെ പ്രശംസിച്ച അതേ പോസ്റ്റില്‍ തന്നെ 'വീടെവിടെ കോൺഗ്രെസ്സെ' എന്ന ചോദ്യമുയർത്തിയാണ് അദേഹം കോൺഗ്രസിനെ പരിഹസിച്ചത്. ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചായിരുന്നു ബിനീഷ് കോടിയേരി പ്രതികരണം അറിയിച്ചത്.
Content Highlights: Bineesh Kodiyeri congratulates Muslim League for completing housing project for Mundakai-Churalmala disaster victims