എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധം; ഭരണത്തുടര്‍ച്ച ഉണ്ടാകും: ടി പി രാമകൃഷ്ണന്‍

ഭരണമാറ്റം വേണം എന്ന് പറയുന്നവര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നത് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധം; ഭരണത്തുടര്‍ച്ച ഉണ്ടാകും: ടി പി രാമകൃഷ്ണന്‍
dot image

കോഴിക്കോട്: എക്‌സിറ്റ് പോളില്‍ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണെന്നും
ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫിന് എത്ര സീറ്റെന്ന് പ്രവചിക്കാന്‍ താനില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ തെറ്റായിരുന്നു. അന്ന് ശൈലജ ടീച്ചര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നു. ഇത്തവണത്തേതിലും വസ്തുതാ വിരുദ്ധതയുണ്ട്. ഇവിടെ ഭരണ വിരുദ്ധ വികാരമില്ല, മാധ്യമ സൃഷ്ടിമാത്രമാണ്. പാര്‍ട്ടിക്ക് വിശകലനമുണ്ട്, അത് പുറത്ത് പറയാനാവില്ല. ഭരണമാറ്റം വേണം എന്ന് പറയുന്നവര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നത് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എക്‌സിറ്റ് പോള്‍ കണക്കുകളില്‍ തെറ്റ് വരും. എന്നാല്‍ 100 ശതമാനം തെറ്റ് എന്ന് താന്‍ പറയുന്നില്ല. ജനവിധി മാനിക്കും. എല്ലാം നാലാം തിയതി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതികരിച്ച ആദ്ദേഹം ജയിക്കും മുമ്പ് മുഖ്യമന്ത്രി ചര്‍ച്ച ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു.

കോണ്‍ഗ്രസ് ജനവിധിയെ മാനിക്കാതെ ചര്‍ച്ച നടത്തുകയാണ്. കോഴിക്കോട് എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകും. താനും ജയിക്കും. ന്യൂനപക്ഷ ഏകീകരണം ഉണ്ടായില്ല. ഇത്തരം ഒരു വിശകലനം തെറ്റാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights: t p ramakrishnan says ldf will win

dot image
To advertise here,contact us
dot image