ഇന്ന് നേരിയ നേട്ടം, ഏപ്രിൽ മാസത്തിൽ സ്വർണത്തിനുണ്ടായ ആകെ ഇടിവ് 3760 രൂപ, ഇനി ഇടിവിന്റെ നാളുകളോ

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ മാസാവസാനത്തില്‍ വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്

ഇന്ന് നേരിയ നേട്ടം, ഏപ്രിൽ മാസത്തിൽ സ്വർണത്തിനുണ്ടായ ആകെ ഇടിവ് 3760 രൂപ, ഇനി ഇടിവിന്റെ നാളുകളോ
പി ജി സുജ
1 min read|30 Apr 2026, 11:17 am
dot image


ഇന്നലെ രാവിലെ വില ഉയരുകയും ഉച്ചതിരിഞ്ഞ് ഉയർന്നതിനേക്കാൾ താഴുകയും ചെയ്ത സ്വർണത്തിന് ഇന്ന് രാവിലെ നേരിയ നേട്ടം. ഇന്നലെ രാവിലെ ​ഗ്രാമിന് 40 രൂപ ഉയർന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം ​ഗ്രാമിന് 85 രൂപയിടിഞ്ഞിരുന്നു. അതിൽനിന്നാണ് ഇന്ന് നേരിയ മുന്നേറ്റം കാണുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത് സ്വർണത്തിന് തുണയായി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നതിനിടയിലാണ് ഇന്ന് സ്വര്‍ണവില നേരിയ തോതിൽ നേട്ടത്തിലായത്.

വെള്ളി വില

സ്വർണ വില ഇന്ന് ​ഗ്രാമിന് 20 രൂപ കൂടി 13,810 രുപയിലും ​പവന് 160 രൂപ വർധിച്ച് 110,480 യിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 15 രൂപ വർധിച്ച് 11,350 രൂപയും പവന് 120 രൂപ വർധിച്ച് 90,800 രൂപയിലുമെത്തി. 14 കാരറ്റിന് 15 രൂപ ഉയർന്ന് ​ഗ്രാമിന് 8,840 രൂപയും പവന് 120 രൂപ ഉയർന്ന് 70,720 രൂപയുമായിട്ടുണ്ട്. അതേസമയം വെള്ളി വില ​ഗ്രാമിന് 5 രൂപ താഴ്ന്ന് 2500 രുപയിലെത്തി.

ആശങ്ക
ഇന്നലെ ഉച്ചയ്ക്കു പവന് 680 രൂപയും ഗ്രാമിന് 85 രൂപയും കുറഞ്ഞത് സ്വർണാഭരണം വാങ്ങാനിരുന്നവർക്ക് ആശ്വാസമായിരുന്നെങ്കിലും ഇന്ന് വില വീണ്ടും വർധിച്ചത് ആശങ്കയായിട്ടുണ്ട്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ മാസാവസാനത്തില്‍ വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. മാസാവസാനമായ ഇന്ന് പവന് 110,480 രൂപയാണ് വില. ഈ മാസം സ്വർണ വിലയിലുണ്ടായ ആകെ കുറവ് 3760 രൂപയാണ്. പല ദിവസങ്ങളിലും സ്വർണ വില രാവിലെയും വൈകുന്നേരവുമായി മാറിമറിഞ്ഞിരുന്നു.

ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടർന്ന് ഉണ്ടായ സൈനിക നീക്കങ്ങൾ സ്വർണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണ വില ഉയരുകയും പണപ്പെരുപ്പ സാധ്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിതമായ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് തിരിയുകയായിരുന്നു. എന്നാൽ അതിനിടെ എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഈ മാസത്തെ സ്വര്‍ണവില

  • ഏപ്രില്‍ 1 -രാവിലെ 1,11,080 രൂപ, ഉച്ചയ്ക്ക് ശേഷം - 1,12,160
  • ഏപ്രില്‍ 2 - രാവിലെ 1,11,040 രൂപ, വൈകുന്നേരം - 1,09,240 രൂപ
  • ഏപ്രില്‍ 3 - 1,09,240 രൂപ
  • ഏപ്രില്‍ 4 - 1,10,680 രൂപ
  • ഏപ്രില്‍ 5 - 1,10,680 രൂപ
  • ഏപ്രില്‍ 6 - രാവിലെ 1,09,360 ഉച്ചകഴിഞ്ഞ്- 1,10,480 രൂപ
  • ഏപ്രില്‍ 7 - 1,09,880 രൂപ
  • ഏപ്രില്‍ 8 - 1,12800 രൂപ
  • ഏപ്രില്‍ 9 - രാവിലെ 1,11,080 രൂപ, വൈകുന്നേരം - 1,11,600 രൂപ
  • ഏപ്രില്‍ 10 - രാവിലെ 1,12,200, ഉച്ചയ്ക്ക് ശേഷം - 1,11,720
  • ഏപ്രില്‍ 11 - 1,12,080 രൂപ
  • ഏപ്രില്‍ 13 - 1,11,800 രൂപ
  • ഏപ്രില്‍ 14 - 1,12,880 രൂപ
  • ഏപ്രില്‍ 15 - 1,13,920 രൂപ
  • ഏപ്രില്‍ 16 - 1,14,080 രൂപ
  • ഏപ്രില്‍ 17 - രാവിലെ - 1,13080 രൂപ, ഉച്ചയ്ക്ക് - 1,13,640 രൂപ
  • ഏപ്രില്‍ 18 - 1,14,240 രൂപ
  • ഏപ്രില്‍ 20- 1,13,880 രൂപ
  • ഏപ്രില്‍ 21- 1,13,880 രൂപ
  • ഏപ്രില്‍ 22- 1,13,480 രൂപ
  • ഏപ്രില്‍ 23- രാവിലെ 1,12,600 രൂപ, വൈകിട്ട് - 1,13,200 രൂപ
  • ഏപ്രില്‍ 24 - രാവിലെ 1,12,160 രൂപ, വൈകിട്ട് - 1,12,960 രൂപ
  • ഏപ്രില്‍ 25 - 1,12,960 രൂപ
  • ഏപ്രില്‍ 27 - 1,13,240 രൂപ
  • ഏപ്രില്‍ 28 - വൈകിട്ട് 1,10,680 രൂപ
  • ഏപ്രില്‍ 29 - രാവിലെ 1,11,000 രൂപ, ഉച്ചയ്ക്ക് 1,10,320 രൂപ
  • ഏപ്രില്‍ 30 - 110,480 രൂപ

Content Highlights: Gold rate today in Kerala - Gold price falls again

dot image
To advertise here,contact us
dot image