

കുവൈറ്റില്‍ ഇന്റര്‍മീഡിയറ്റ് വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം അവസാനിക്കുന്നത് വരെ പഠനം ഓണ്‍ലൈന്‍ വഴി തുടരാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രതകാരം കിന്റര്‍ഗാര്‍ഡന്‍ , പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം അവസാനിക്കുന്നത് വരെ നിലവിലുള്ള ഓണ്‍ലൈന്‍ പഠനരീതി തുടരും.
ഇന്റര്‍ മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള പഠനം പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. എന്നാല്‍ താഴെത്തട്ടിലെ ക്ലാസുകളുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള പഠനം തന്നെ തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. എന്നാല്‍ ര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളിലെ ക്യാമ്പസുകളില്‍ ഈ വര്‍ഷം ഗ്രാജുവേഷന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ചടങ്ങുകള്‍ നടത്തേണ്ടത് എന്നും അധികൃതര്‍ അറിയിച്ചു.
Content Highlights; Kuwait has decided to continue online learning for students up to the intermediate level, ensuring uninterrupted education and student safety.