ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

ഉച്ചയോടു കൂടി തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും

ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം
dot image

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് പൂരാവേശം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. കുടമാറ്റം 15 മിനിറ്റ് ആയി ചുരുക്കി. രാവിലെ ഒരോ ദേശത്തിൻ്റെയും എഴുന്നള്ളിപ്പ് തുടങ്ങും. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവിനും പുറമേ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും.

മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാൻ എത്തുന്ന മേള പ്രേമികൾ, ഓരോ പൂരത്തിന് ഒപ്പം വരുന്ന ഗജവീരന്മാരെയും കാത്തിരിക്കുന്ന ആന പ്രേമികൾ, കുടമാറ്റം കാണാൻ എത്തുന്ന ആസ്വാദകർ എന്നിവരാണ് തൃശ്ശൂർ പൂരത്തിന് ആവേശം പകരുന്നത്.

മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂരം നടത്തുന്നത്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം

തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്

കാരമുക്ക് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്

ചെമ്പുകാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

പനമുക്കുംമ്പിള്ളി ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

ലാലൂര്‍ ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

ചൂരക്കാട്ടുകാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്

അയ്യന്തോള്‍ ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്

നെയ്തലക്കാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്

പാറമേക്കാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്

തിരുവമ്പാടി ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്

ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്

പകല്‍ പൂരം (27/4/26)

പാറമേക്കാവ് ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്

തിരുവമ്പാടി ദേശം - ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

Content Highlight : Thrissur is in full swing today. This year's Pooram has been cancelled due to the Mundathikode tragedy.

dot image
To advertise here,contact us
dot image