വൈഭവിന്റെ സെഞ്ച്വറി വിഫലം; ഇഷാൻ-അഭിഷേക് വെടിക്കെട്ടിൽ രാജസ്ഥാനെ തോൽപ്പിച്ച് ഹൈദരാബാദ്

നേരത്തെ വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് രാജസ്ഥാൻ 228 റൺസ് നേടിയത്.

വൈഭവിന്റെ സെഞ്ച്വറി വിഫലം; ഇഷാൻ-അഭിഷേക് വെടിക്കെട്ടിൽ രാജസ്ഥാനെ തോൽപ്പിച്ച് ഹൈദരാബാദ്
dot image

ഐ പി എല്ലിലെ ഇന്നത്തെ രണ്ടാം പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരബാദ്. രാജസ്ഥാൻ മുന്നോട്ടുവെച്ച അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു.

ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി. നിതീഷ് കുമാർ 36 റൺസ് നേടിയപ്പോൾ ഹെൻഡ്രിച് ക്ലാസ ൻ 29 റൺസും നേടി.

നേരത്തെ വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് രാജസ്ഥാൻ 228 റൺസ് നേടിയത്. 37 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറുകളും അടക്കം 103 റൺസ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു സെഞ്ച്വറി. ധ്രുവ് ജുറൽ 51 റൺസും ഡൊണോവൻ ഫെരേര 33 റൺസും നേടി.

content highlights:srh-beats-rr-despite-vaibhav-suryavanshi-century

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us