നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 17കാരനെ പീഡിപ്പിച്ചു; കാസര്‍കോട് 36കാരിക്കെതിരെ പോക്‌സോ കേസ്

നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് പതിനേഴുകാരന്‍

നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 17കാരനെ പീഡിപ്പിച്ചു; കാസര്‍കോട് 36കാരിക്കെതിരെ പോക്‌സോ കേസ്
dot image

കാസര്‍കോട്: കാസര്‍കോട് പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോക്‌സോ കേസ്. 36കാരിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് പതിനേഴുകാരന്‍. ഹോസ്ദുര്‍ഗ് സ്റ്റേഷനിലുള്ള കേസില്‍ പതിനേഴുകാരന്റെ മൊഴി എടുക്കന്നതിനിടെയാണ് 36കാരിയുടെ അതിക്രമം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മൊഴിയെടുക്കുന്നതിനിടെയാണ് യുവതിയില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമം പതിനേഴുകാരന്‍ തുറന്നുപറഞ്ഞത്. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്. ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് രാജപുരം പൊലീസിന് കൈമാറി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി രാജപുരം പൊലീസ് പറഞ്ഞു.

Content Highlights- Police in Kasaragod registered a POCSO case against a 36-year-old woman after a complaint alleged she abused a 17-year-old boy

dot image
To advertise here,contact us
dot image