മതേതര കേരളത്തെ കൊന്ന് ചോര കുടിക്കുന്നു; ശശികലയുടെ വിഷനാവ് അരിയും: യൂത്ത് കോണ്‍ഗ്രസ് നേതാവ്

മലയാളി മണ്ണിന്റെ നെറുകയില്‍ മത മൈത്രിയുടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടുമെന്നും യൂത്ത് കോൺഗ്രസ് നേതാവ്

മതേതര കേരളത്തെ കൊന്ന് ചോര കുടിക്കുന്നു; ശശികലയുടെ വിഷനാവ് അരിയും: യൂത്ത് കോണ്‍ഗ്രസ് നേതാവ്
dot image

കണ്ണൂര്‍: നന്ദഗോവിന്ദം ഭജന്‍സിനെതിരായ വിവാദ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് റോബര്‍ട്ട് വെള്ളാംവെള്ളി. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുമെന്നായിരുന്നു റോബർട്ട് വെള്ളാംവെള്ളി പറഞ്ഞത്.

'വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനുമാണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം. മലയാളി മണ്ണിന്റെ നെറുകയില്‍ മത മൈത്രിയുടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും. ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്ക്കാന്‍ കൊള്ളില്ല ശശികലേ. വിഷകലയെ പോലെ വെയ്സ്റ്റ് കൊട്ടയിലാകും അതിന്റെ സ്ഥാനം. കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ വിഷനാവ് അരിയുക തന്നെ ചെയ്യും' എന്നാണ് റോബര്‍ട്ട് വെള്ളാംവെള്ളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ 'ഈ പരദേവനഹോ' എന്ന ക്രിസ്തീയ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചതാണ് ശശികലയെ ചൊടിപ്പിച്ചത്. ചിക്കന്‍ മസാല നല്ലതാണെന്നും പക്ഷേ പായസത്തിലിടരുതെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശശികല പറഞ്ഞത്. സംഭവം വിവാദമായതോടെ നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയായിരുന്നു അതെന്നും നന്ദഗോവിന്ദം ഭജന്‍സ് സൗജന്യമായാണ് പരിപാടി നടത്തിയതെന്നും ക്ഷേത്ര കമ്മിറ്റി പറഞ്ഞിരുന്നു. ഒരു മതത്തിന്റെയും വേര്‍തിരിവില്ലാതെ എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പരിപാടി നടത്തിയതെന്നും ക്ഷേത്ര കമ്മിറ്റി വിശദീകരിച്ചിരുന്നു.

റോബര്‍ട്ട് വെള്ളാംവെള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാന്‍ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. ആറ്റുകാല്‍ പൊങ്കാലക്ക് റമദാന്‍ നോമ്പിലും കുടിവെള്ളം വിതരണം ചെയ്യുന്ന മുസല്‍മാന്റെ നാടാണ് കേരളം. ഭജന നടത്താന്‍ ദേവാലയ മുറ്റം ഒരുക്കുന്ന ക്രൈസ്തവന്റെ നാടാണ് കേരളം. അല്ലാതെ വിഷം തീണ്ടിയ വര്‍ഗീയവാദികളുടെ നാടല്ല..

നല്ല ഹൈന്ദവനും നല്ല മുസല്‍മാനും നല്ല ക്രൈസ്തവനും ആണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം.. ആ മത മൈത്രി ആണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ നെറുകയില്‍ ചാര്‍ത്തിയ സിന്ദൂരവും.. ഈ മലയാള മണ്ണിന്റെ നെറുകയില്‍ മത മൈത്രിയടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവ ഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും… ആ ഗാനങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്ന ലക്ഷങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം ആണ് അവരുടെ ശരി… അല്ലാതെ വിഷകാലമാരുടെ വീട്ടില്‍ നിന്ന് തരുന്ന സ്വാഭാവസര്‍ട്ടിഫിക്കറ്റില്‍ അല്ല അവര്‍ ജീവിക്കുന്നത്.


ചിക്കന്‍ മസാല ചിക്കന്‍ കറിയില്‍ ഇട്ടാലും അളവ് കൂടിയാല്‍ കറി വായില്‍ വയ്ക്കാന്‍ കൊള്ളില്ല ശശികലേ… വിഷകലയെ പോലെ വെയിസ്റ്റ് കൊട്ടയില്‍ ആവും അതിന്റെ സ്ഥാനവും. അത് കൊണ്ട് വല്ലാതങ്ങ് ഓവറാക്കല്ലേ..കേരളത്തിന്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ ''വിഷനാവ്''അരിയുക തന്നെ ചെയ്യും..!
യൂത്ത് കോണ്‍ഗ്രസ്

Content Highlights: A political controversy has emerged in Kerala after Youth Congress leader Robert Vellamvelly responded to remarks by Hindu Aikya Vedi leader Sasikala regarding the Nandagovindam bhajan

dot image
To advertise here,contact us
dot image