വിചിത്രം ! റാഗിങ്ങിനെക്കുറിച്ച് പറയാൻ വിളിച്ചാൽ കിട്ടുക ഡോ.റാമിനെ; ആൻ്റി റാഗിംഗ് സെല്ലിൻ്റെ നമ്പർ റാമിൻ്റേത്

ഡോ. റാമിനെയും ഡോ. സംഗീതയെയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല

വിചിത്രം ! റാഗിങ്ങിനെക്കുറിച്ച് പറയാൻ വിളിച്ചാൽ കിട്ടുക ഡോ.റാമിനെ; ആൻ്റി റാഗിംഗ് സെല്ലിൻ്റെ നമ്പർ റാമിൻ്റേത്
dot image

കണ്ണൂർ: നിതിൻ രാജ് എന്ന വിദ്യാർത്ഥി മരിച്ച അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ റാഗിങ്ങിനെക്കുറിച്ച് പരാതി പറയാൻ വിളിച്ചാൽ കിട്ടുക ഡോ.റാമിനെ. റാമിന്റെ നമ്പറാണ് ആന്റി റാഗിങ്ങ് സെല്ലിന്റെ നമ്പറായി പ്രദർശിപ്പിച്ചിരിക്കുന്നത്‌. വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരാളുടെ നമ്പറാണ് ആന്റി റാഗിങ്ങ് സെല്ലിന്റേത് എന്നതാണ് വിരോധാഭാസം.

അതേസമയം, നിതിന്റെ മരണത്തിൽ പ്രതികളായ ഡോ. റാമിനെയും ഡോ. സംഗീതയെയും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിവിലാണ് എന്നാണ് വിവരം. ഇവർ മുൻ‌കൂർ ജാമ്യത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാണ് വിവരം.

ഇരുവരെയും കണ്ടെത്തണണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അറസ്റ്റ് മാത്രമല്ല, ഡോ. റാമിനെ പുറത്താക്കണം എന്നത് കൂടിയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതുവരെ സമരം തുടരും എന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ആന്ധ്രപ്രദേശിലേക്കും വ്യാപിപ്പിക്കും എന്നാണ് വിവരം. അധ്യാപിക ലതയ്‌ക്കെതിരെയും അന്വേഷണം വേണമെന്നാണ് നിതിന്റെ കുടുംബത്തിന്റെ ആവശ്യം.

Also Read:

ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. നിലവിൽ മാനേജ്‌മന്റ് അതിനുള്ള തീരുമാനം എടുത്തുകഴിഞ്ഞു എന്നാണ് വിവരം. മരണം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും ഇതുവരെയും മാനേജ്‌മെന്റ് പ്രതിനിധികൾ തങ്ങളുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

അതേസമയം, ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ കുടുംബത്തിന് വീടുവെച്ചുനൽകുമെന്ന് കോൺഗ്രസും സിപിഐഎമ്മും ഉറപ്പ് നൽകിയിട്ടുണ്ട്. വെള്ളനാട് പഞ്ചായത്തിൽ കുടുംബത്തിനുള്ള ആറര സെന്റിൽ വീട് വച്ച് നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ അഞ്ച് ലക്ഷം രൂപ കഴിഞ്ഞ ദിവസം വി എസ് ശിവകുമാർ നിതിന്റെ കുടുംബത്തിന് കൈമാറിയിരുന്നു.

കേസ് അട്ടിമറിക്കാതിരിക്കാൻ ആവശ്യമായ നിയമസഹായം നൽകുമെന്നും രണ്ട് അഭിഭാഷകരുടെ നിയമസഹായം നിതിന്റെ കുടുംബത്തിന് ഉറപ്പാക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചതായും ശിവകുമാർ പറഞ്ഞിരുന്നു. സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ല എന്നും കേസിൽ മാതൃകാപരമായ നടപടികൾ ആവശ്യമാണ് എന്നും ശിവകുമാർ പറഞ്ഞിരുന്നു.

നിതിന്റെ കുടുംബത്തിന് സിപിഐഎമ്മും വീട് വെച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എഎ റഹീം എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടിന് തറക്കല്ലിടുമെന്നും എ എ റഹീം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനമായത്.

Content Highlights: In the wake of Nithin Raj’s death, controversy deepens at Ancharakandi Dental College as the anti-ragging helpline reportedly connects to Dr. Ramin. This has raised serious concerns about the credibility and functioning of the institution’s complaint system.

dot image
To advertise here,contact us
dot image