വിഷു ആഘോഷിച്ച് മലയാളികൾ; എല്ലാ പ്രേക്ഷകർക്കും റിപ്പോർട്ടർ ടിവിയുടെ വിഷു ആശംസകൾ

പുലർച്ചെ 2.50 മുതൽ 3.50 വരെയായിരുന്നു ഗുരുവായൂരിൽ വിഷുക്കണി ദർശനം

വിഷു ആഘോഷിച്ച് മലയാളികൾ; എല്ലാ പ്രേക്ഷകർക്കും റിപ്പോർട്ടർ ടിവിയുടെ വിഷു ആശംസകൾ
dot image

കൊച്ചി: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുക്കണി കണ്ടുണർന്ന് മലയാളികൾ. കാലത്ത് നേരത്തെത്തന്നെ വിഷുക്കണി ദർശനത്തിന് ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പുലർച്ചെ 2.50 മുതൽ 3.50 വരെയായിരുന്നു ഗുരുവായൂരിൽ വിഷുക്കണി ദർശനം. പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിന്റെ തലേദിവസം മുതൽക്കേ വലിയ തിരക്കാണ് കമ്പോളങ്ങളിൽ അനുഭവപ്പെട്ടത്. പടക്കം പൊട്ടിക്കലും വിഷു ഷോപ്പിങ്ങുമായാണ് ജനം വിഷുവിന്റെ തലേദിവസം ചിലവഴിച്ചത്.

മേട വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല ക്ഷേത്രനട പുലർച്ചെ നാലിന് തുറന്നു. 4.05 മുതൽ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടാകും.ഏഴുമണിക്ക് ശേഷം അഭിഷേകവും ഉഷപ്പൂജയും നടക്കും.ഇന്ന് രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യഭിഷേകം. വിഷു മേടമാസകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

വിഷുദിനത്തിൽ കണ്ണനെ ദർശിക്കാൻ ഗുരുവായൂരിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 2:50 മുതൽ 3:50 വരെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നടന്നു. വിഷുക്കണി ദർശനത്തിനായി ഇന്നലെ വൈകിട്ട് മുതൽ തന്നെ ഗുരുവായൂർ ക്ഷേത്രത്തിനു മുമ്പിൽ ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, സ്വർണ്ണനാണയം, ഗ്രന്ഥം മുണ്ട്, നാണ്യം തുടങ്ങിയവ കണിക്കായി ഒരുക്കിവെച്ചു. ക്ഷേത്രമേൽശാന്തി ആദ്യം സ്വന്തം മുറിയിൽ കണികണ്ടു. തുടർന്ന് ഗുരുവായൂരപ്പനെ കണി കാണിച്ചു. കണ്ണൻ കണികണ്ട് കഴിഞ്ഞ ശേഷം ആയിരുന്നു ഭക്തർക്ക് അവസരം. വിഷുദിനത്തിൽ ക്ഷേത്രത്തിൽ പ്രത്യേക ശീവേലിയും നടക്കും, വിഷു സദ്യയും ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് വിഷുദിനത്തിൽ കണ്ണനെ കണി കാണാൻ ഗുരുവായൂരിൽ എത്തിയിരിക്കുന്നത്.

Content Highlights: Wishing everyone a prosperous and joyful Vishu 2026! Watch Malayalis celebrating Vishu with traditional fervor and receive heartfelt Vishu Ashamsakal from Reporter TV. Happy Vishu to all viewers

dot image
To advertise here,contact us
dot image