ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊൽക്കത്തയ്ക്ക് ആദ്യ ജയം ഇനിയും അകലെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 35 റൺസിന്റെ മിന്നും ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്.

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊൽക്കത്തയ്ക്ക് ആദ്യ ജയം ഇനിയും അകലെ
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 റൺസിന്റെ മിന്നും ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിൽ 160 റൺസാണ് നേടാനായത്.

നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ നൂർ അഹമ്മദാണ് മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കിയത്. കൊൽക്കത്ത നിരയിൽ രമൻദീപ് സിങ് 35 റൺസും റോവ്മാൻ പവൽ 31 റൺസും അജിങ്ക്യാ രഹാനെ 28 റൺസും അൻക്രിഷ് രഘുവൻഷി 27 റൺസും സുനിൽ നരെയ്ൻ 24 റൺസും നേടി.

Also Read:

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസ് നേടിയത്. 32 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 48 റൺസ് നേടിയ സഞ്ജു സാംസൺ തന്നെയാണ് ടോപ് സ്‌കോറർ.

ആയുഷ് മാത്രേ 17 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളൂം അടക്കം 38 റൺസ് നേടി. ഡെവാൾഡ് ബ്രെവിസ് 29 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 41 റൺസ് നേടി. സർഫറാസ് ഖാൻ 23 റൺസ് നേടി.

Content Highlights:ipl-2026-csk-win-against-kkr-at-chepauk-stadium

dot image
To advertise here,contact us
dot image