

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ. ഹണി എം വര്‍ഗീസുള്‍പ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ.
ശുപാര്‍ശയില്‍ സുപ്രീം കോടതി കൊളീജിയം തീരുമാനമെടുക്കും.
കൊളീജിയം ശുപാര്‍ശ കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം വര്‍ഗീസ്.
ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് നസീര്‍ എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്.
നേരത്തെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്നു ഹണി എം വര്‍ഗീസ്. 2019ലാണ് അന്ന് സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. വനിത ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബര്‍ എട്ടിന് കേസില്‍ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചപ്പോള്‍ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തു.
Content Highlights: High Court Collegium recommended Honey M Varghese for High Court judge who is the judge of actress attack case