ആറന്മുളയില്‍ അബിന്‍ വര്‍ക്കി 12,000 വോട്ടിന്റെ വരെ ഭൂരിപക്ഷം നേടും: പത്തനംതിട്ട ഡിസിസി

ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ലയില്‍ ഉജ്ജ്വല വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു

ആറന്മുളയില്‍ അബിന്‍ വര്‍ക്കി 12,000 വോട്ടിന്റെ വരെ ഭൂരിപക്ഷം നേടും: പത്തനംതിട്ട ഡിസിസി
dot image

പത്തനംതിട്ട: പരാജയം തുറന്ന് സമ്മതിച്ച വിലയിരുത്തലാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയിരിക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ജില്ലയിലെ എല്ലാ സീറ്റിലും 10,000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷവും കോന്നിയിലും ആറന്മുളയിലും ഭൂരിപക്ഷം 20,000 വരെയാകാമെന്നും ഡിസിസി വൈസ് പ്രസിഡന്റുമാരായ വെട്ടൂര്‍ ജ്യോതി പ്രസാദും റോബിന്‍ പീറ്ററും പറഞ്ഞു. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ലയില്‍ ഉജ്ജ്വല വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു.

കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ 2000-5000 വോട്ടിനും റാന്നിയില്‍ പഴകുളം മധു 3000-7000 വോട്ടിനും തിരുവല്ലയില്‍ വര്‍ഗീസ് മാമ്മന്‍ 7000-10000 വോട്ടിനും ആറന്മുളയില്‍ അബിന്‍ വര്‍ക്കി 8000-12000 വോട്ടിനും അടൂരില്‍ സി വി ശാന്തകുമാര്‍ 3000-5000 വോട്ടിനും വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്നും എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകളും തിരിച്ചുപിടിക്കുമെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗ്ഗീസ് മാമ്മന്‍, കണ്‍വീനര്‍ എ ഷംസുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.

Content Highlights: Abin Varkey will get a majority of up to 12,000 votes in Aranmula Said Pathanamthitta DCC

dot image
To advertise here,contact us
dot image